ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അത് ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കി മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഉള്‍പ്പെടെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.








