Top Banner

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡിയോട് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. പണമിടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കത്തയച്ചത്. മൊഴിയുടെ വിശദാംശങ്ങളും തേടി. ഇ ഡി പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രതികളുടെ ചോദ്യം ചെയ്യല്‍.

 

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇ ഡി നീക്കം. നേരത്തെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും പുതിയ നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.