Top Banner

വീണയ്ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഇഡിക്ക്; ഇന്‍വോയ്‌സ് ഇല്ലാതെയും ലക്ഷങ്ങള്‍ കൈപ്പറ്റി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ക്കെതിരെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. ഇന്‍വോയ്സ് ഇല്ലാതെയും വീണ സിഎംആര്‍എല്ലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 45 ലക്ഷമാണ് കൈപ്പറ്റിയത്. വീണയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

സിഎംആര്‍എല്ലിന്റെ തട്ടിപ്പ് രീതിയെ കുറിച്ചും ഇഡി റിപ്പോര്‍ട്ടിലുണ്ട്. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച്‌ സിഎംആര്‍എല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇതിന് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് 7% കമ്മീഷനാണ് ലഭിക്കുക. ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. വീണ ടി യുടെ സ്വന്തം പേരിലും കമ്പനികളുടെ പേരിലുമായി നിക്ഷേപിച്ച 17.22 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 26 കോടിയും മരവിപ്പിച്ചിരുന്നു. റെയ്ഡില്‍ വീണയുടെ വീട്ടില്‍ നിന്ന് ഐഫോണിന് പുറമേ പിടിച്ചെടുത്ത ഡയറിയും ഇ ഡി പരിശോധിക്കുകയാണ്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പ്രതികളോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.