Top Banner

വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സനുമായി പുതുക്കില്ല; മുഖ്യമന്ത്രിയുടെ യാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആയിരുന്നില്ലെന്നും വിശദീകരണം

വാടക ഹെലികോപ്റ്റര്‍ സേവനത്തിനായി ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്തേക്ക് യാത്ര ചെയ്തത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ലോകായുക്തയെ അറിയിച്ചു. ചിപ്‌സന്റെ ഇന്‍വോയ്‌സും ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാക്കി. കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നേരത്തെ നിര്‍ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും മുഖ്യമന്ത്രി നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കുള്ള ചെലവ് വഹിച്ചത് ചിപ്‌സന്‍ എയര്‍വേയ്‌സാണെന്നും സര്‍ക്കാരുമായുള്ള ഹെലികോപ്റ്റര്‍ കരാര്‍ നീട്ടാന്‍ കാത്തിരിക്കുന്ന കമ്പനിയാണ് ഇതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി ആനുകൂല്യം കൈപ്പറ്റിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വിമാനയാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും കെ.എം. ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.