Top Banner

12 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ; തൃഷയുടെ തീരുമാനം എന്താകും?

തമിഴ് സിനിമയിലും രാഷ്ട്രീയ വേദികളിലും ഒരുപോലെ ചർച്ചയാകുകയാണ് നടി തൃഷ കൃഷ്ണൻ. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ വിജയാഘോഷ ചടങ്ങിന് പിന്നാലെ തൃഷയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ കൂടുതൽ ശക്തമായി. അതേ ദിവസം തന്നെയായിരുന്നു തൃഷയുടെ ജന്മദിനവും. വിജയ്‌യുടെ കുടുംബാംഗങ്ങളിൽ ചിലർ പോലും പങ്കെടുക്കാതിരുന്ന ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പട്ടുസാരിയണിഞ്ഞെത്തിയ തൃഷ വിജയ്‌യുടെ കുടുംബാംഗങ്ങളുമായി സൗഹൃദപരമായി ഇടപഴകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിജയ്‌യുമായുള്ള ദീർഘകാല ബന്ധവും ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളുമെല്ലാം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

‘പൊന്നിയിൻ സെൽവൻ’ ശേഷം ‘ലിയോ’യിലൂടെ തൃഷയ്ക്ക് തമിഴ് സിനിമയിൽ വലിയ തിരിച്ചുവരവാണ് ലഭിച്ചത്. ‘ലിയോ’യ്ക്ക് ശേഷം വിജയ് അഭിനയിച്ച ‘GOAT’ എന്ന ചിത്രത്തിലും തൃഷ അതിഥി വേഷത്തിലെത്തിയിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിലും തൃഷ സജീവ സാന്നിധ്യമായിരുന്നു.

ഇതിനിടെ, കമൽ ഹാസനും രജനീകാന്തും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷ നായികയാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി ‘KHxRK’ എന്ന പേരാണ് നൽകിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ഹൈപ്പ് നേടിയിട്ടുണ്ട്.

600 മുതൽ 700 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ സിനിമ നിർമിക്കുന്നത് റെഡ് ജയന്റ് മൂവീസാണ്. തമിഴ്നാട് രാഷ്ട്രീയരംഗത്തെ പ്രമുഖനും നടനുമായ ഉദയനിധി സ്റ്റാലിൻ ആണ് ഈ ബാനറിന് പിന്നിൽ. തൃഷ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിൽ 12 കോടി രൂപ പ്രതിഫലമായി നൽകാനാണ് നിർമാതാക്കളുടെ നീക്കമെന്ന വിവരങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് പ്രചരിക്കുന്നത്.

ഇത് യാഥാർഥ്യമായാൽ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായികമാരിൽ ഒരാളായി തൃഷ മാറും. നിലവിൽ നയൻതാരയ്ക്ക് ഏകദേശം 10 കോടി രൂപ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ രാഷ്ട്രീയ എതിര്‍ പക്ഷവുമായി ബന്ധമുള്ള ഒരു വലിയ പ്രോജക്ടിൽ തൃഷ എത്തുമോ എന്നതാണ് ഇപ്പോൾ ആരാധകരും സിനിമാ ലോകവും ഉറ്റുനോക്കുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.