യുവാവിനെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.
പുലര്‍ച്ചെ മൂന്നോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താൻ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. റൂം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്ന സ്ഥലമാണിത്. ഈ സംഘങ്ങളിൽ ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്നതടക്കം വീട്ടുകാർക്ക് സംശയമുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
You May Also Like
യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”





