Top Banner

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് കെഎസ്ഇ ബിചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വൈദ്യുതി ബോർഡിന് വീഴ്ച പറ്റിയെന്ന് വിമർശനമുയർന്നിരുന്നു. തുടർന്നാണ് എം.ജി. രാജമാണിക്യത്തെ മാറ്റിയത്.

ആരോഗ്യ മന്ത്രി കെ.മുരളീധരനുമായുളള ഭിന്നതയാണ് ഷർമിള മേരിജോസഫിൻെറ മാറ്റത്തിന് കാരണം. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. എം.ബിന വ്യവസായ വകുപ്പ് സെക്രട്ടറിയാകും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചു വരുന്ന ബീനയുടെ ആദ്യ പോസ്റ്റിങ്ങാണിത്. കൂടാതെ ടി വി അനുപമ ധനവകുപ്പിലേക്ക് എത്തും.

തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്നു. രണ്ടാഴ്ചക്കിടെ അനുപമയുടെ രണ്ടാമത്തെ സ്ഥലംമാറ്റമാണിത്. അനുകുമാരി ടൂറിസം ഡയറക്ടറാകും. പി ബി നൂഹിനെ ജി.എസ്.ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തൊഴിൽ വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. വീണാ എൻ മാധവൻ കൃഷി വകുപ്പ് സെക്രട്ടറിയാകും.കാർഷികോൽപ്പാദന കമ്മീഷണറുടെ ചുമതലയും വീണയ്ക്ക് നൽകി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.