പാലാരിവട്ടത്ത് വാടകവീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. അഞ്ചംഗ അക്രമിസംഘമാണ് നാടിനെ ഞെട്ടിച്ച ഈ കുറ്റകൃത്യത്തിന് പിന്നിൽ. അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളും അവരുടെ ആണ്‍സുഹൃത്തുക്കളും താമസിച്ചിരുന്ന വീട്ടിലേക്കാണ് മാരാകായുധങ്ങളുമായി സംഘം ഇരച്ചുകയറിയത്.
കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ളയടി. വീട്ടിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്ത് മൊബൈല്‍ ഫോണുകള്‍, 1,20,000 രൂപ, കൂടാതെ യുപിഐ വഴി 12,000 രൂപയും പ്രതികള്‍ തട്ടിയെടുത്തു. ഇതിനുപുറമെയാണ് സ്ത്രീകളെ വിവസ്ത്രരാക്കുകയും ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന് തൂക്കമുള്ള മാലയും മറ്റൊരാളുടെ നാല് ഗ്രാം കമ്മലും ബലമായി ഊരിയെടുക്കുകയും ചെയ്തത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി കൊച്ചി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനോടകം രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി







