തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം കവരുകയായിരുന്നു. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്ന് വ്യാപാരി പറയുന്നു.
വലിയശാലയിലുള്ള വീട്ടിലേക്കു സ്വർണവുമായി ബൈക്കിൽ പോകവേ സഭാവതി കോവിൽ റോഡിൽ വെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കവര്‍ച്ചാസംഘം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
You May Also Like
അറബിക്കടലില്‍ മൂവായിരം കോടി രൂപയുടെ മയക്കു മരുന്നു വേട്ട; പാകിസ്ഥാൻ പൗരൻമാർ പിടിയിൽ
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”








