Top Banner

മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് 157ാം സ്ഥാനം;സ്വതന്ത്രമാധ്യമങ്ങള്‍ക്ക് ഭീഷണിയായവയിൽ അദാനി ഗ്രൂപ്പും ഹിന്ദുത്വ പോര്‍ട്ടലും

മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നവരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പും തീവ്ര ഹിന്ദുത്വവാദികളുടെ വെബ്‌സൈറ്റായ ഒപ്ഇന്ത്യയും. അതേ സമയം മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് 157ാം സ്ഥാനമാണുള്ളത്.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇസ്രായേൽ സൈന്യവും ഉള്‍പ്പെടെ 33 വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍.എസ്.എഫ്) പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനടപടികളിലെ വീഴ്ച അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ രണ്ടിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

മാധ്യമസ്വാതന്ത്ര്യ സൂചികയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, നിയമ, സാമൂഹികമേഖലകളിലായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള നടപടികളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം.

അദാനി ഗ്രൂപ്പിനെ നിയമപരമായ സമ്മര്‍ദം ചെലുത്തുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശ്ശബ്ദമാക്കാന്‍ സിവില്‍, ക്രിമിനല്‍ അപകീര്‍ത്തിക്കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഗ്രൂപ്പ് ഉപയോഗിക്കുന്നുവെന്നാണ് സംഘടനയുടെ നിരീക്ഷണം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചാരണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് ഒപ്ഇന്ത്യക്കെതിരായ വിമര്‍ശനം.

സര്‍ക്കാര്‍ വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും വിദേശശക്തികളുടെ ഏജന്റുമാരായും രാജ്യവിരുദ്ധരായും ചിത്രീകരിക്കുന്ന പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റ് നേതൃത്വം നല്‍കുന്നതായി ആര്‍.എസ്.എഫ് ആരോപിച്ചു.

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.