Top Banner

കയ്യേറ്റ ആരോപണം: എകെജി സെൻ്ററിൻ്റെ ഭൂമി നാളെ അളക്കും

തലസ്ഥാനത്തെ എകെജി പഠന ഗവേഷണ കേന്ദ്രവും പഴയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസും സ്ഥിതിചെയ്യുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തും.  നാളെ രാവിലെ 10 മണിക്കാണ് സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തുക. ഭൂമി കയ്യേറ്റ ആരോപണത്തില്‍ ആര്‍ ശശികുമാര്‍ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഇതിനായി റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. സര്‍വേ നടപടികളില്‍ എകെജി പഠന ഗവേഷണ കേന്ദ്ര പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

1977ല്‍ എകെജി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനായി സര്‍വകലാശാലാ ആസ്ഥാനത്തുനിന്ന് 15 സെന്റ് ഭൂമി എ.കെ ആന്റണി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. എന്നാല്‍, 50 സെന്റിലേറെ  ഭൂമി എകെജി സെന്റര്‍ കൈയേറിയെന്നാണ് ആരോപണം. ആരോപണങ്ങള്‍ സര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.