Top Banner

ചേരാനല്ലൂര്‍ വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകനെതിരെ കോടതി

ചേരാനല്ലൂര്‍ വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ കേൾക്കും. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകനെതിരെ കോടതി രംഗത്തെത്തി. സമ്മർദ്ദം ഇല്ലാതെ അന്വേഷണം നടത്താൻ പറ്റണം. പ്രോസിക്യൂഷനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം .ഏഴ് വർഷമായി പ്രോസിക്യൂട്ടർ ഇവിടെ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിര പ്രോസിക്യൂഷന്‍ വിമര്‍ശനമുന്നയിച്ചു. ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ തന്നെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.കോടതി നടപടികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരമാണ് ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ച് കോടതി ജയബാലകൃഷ്ണന്റെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഇന്ന് കോടതി ജഡ്ജിക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചേര്‍ക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ടെന്നും കുടുംബം മാധ്യമങ്ങളോടും ആശങ്ക പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കുടുംബത്തിനെതിരെ രംഗത്തെത്തിയത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.