വിവാദമായ മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയുടെ നോട്ടിസ്. കെ.എം ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി.
സര്‍ക്കാരിനെ ഒന്നാം എതിര്‍കക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിര്‍കക്ഷിയായും ഉള്‍പ്പെടുത്തിയാണ് നോട്ടിസ് അയച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടിസ്. സ്‌പോണ്‍സര്‍ ആരാണെന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും വിശദീകരണം നല്‍കേണ്ടിവരും. കേസ് ജനുവരി 12ന് വീണ്ടും പരിഗണിക്കും.
വിമാനയാത്ര സ്വകാര്യവ്യക്തി സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ആരാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നത് ഇതുവരെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല. സര്‍ക്കാരിനോ പൊതുഖജനാവിനോ ചെലവില്ലാതെയാണ് യാത്ര നടത്തിയതെന്നും സ്‌പോണ്‍സറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദര്‍ശനമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കെ.എം ഷാജഹാന്റെ പരാതി. യാത്രയ്ക്കായി എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന കാര്യവും സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും








