കേരളത്തിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ. ലക്ഷക്കണക്കിന് യാത്രക്കാർ ദിവസവും വന്നു പോകുകയും ഇറങ്ങുകയും ചെയ്യുന്നു റെയിൽവേ സ്റ്റേഷൻ. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഒരു വലിയ കെണി റെയിൽവേ പോലീസ് ഒരുക്കി വെച്ചിരിക്കുന്നു. ഇറങ്ങുന്ന യാത്രക്കാരെ അത് സ്ഥലങ്ങളിൽ എത്തിക്കുവാൻ വേണ്ട മുൻകരുതലകൾ സ്വീകരിക്കാതെ പോലീസിന്റെ അലംഭാവത്താൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ജീവനും സ്വത്തിനും ഉള്ള ഭീഷണി ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.
റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലേക്ക് ഇറങ്ങുമ്പോൾ യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ ചൂഷണത്തിന്റെയും ചതിയുടെയും സുരക്ഷയില്ലായ്മയുടെയും ഒരു കെണിയാണ്. ഒരു ദീർഘദൂര ട്രെയിൻ നിർത്തിക്കഴിഞ്ഞാൽ അതിൽ നിന്ന് ഇറങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാരെ കാത്തിരിക്കുന്നത് ഒരുകൂട്ടം അനധികൃതമായി ഓടുന്ന ഓട്ടോകളും ടാക്സികളുമാണ്.
ഇവരിൽ പലരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ലഹരി ഉപയോഗിക്കുന്നവരും ആണ്.
സാധാരണ ചാർജുകളിൽ നിന്നും പത്തിരട്ടി കൂടുതൽ ചാർജുകൾ ഈടാക്കുകയും ചെയ്യുന്ന ഈ രീതിക്ക് എതിരെ നാളിതുവരെയുമായി റെയിൽവേ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഇത് യാത്രക്കാരെ അവരുടെ ജീവനും മാനത്തിനും കയ്യിലിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾക്കും ഭീഷണിയാകുന്ന നില പലപ്രാവശ്യങ്ങളിലും വന്നിട്ടുള്ളതാണ്.
പലരും ഇത് പുറത്തു പറയാത്തത് യാത്രയുടെ ക്ഷീണവും ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ധൃതിയും കൊണ്ട് മാത്രമാണ്
സാധാരണ റെയിൽവേ സ്റ്റേഷനുകളിൽ ഓട്ടോ ടാക്സി ഓടിക്കുന്ന ഡ്രൈവർമാർക്ക് പിസിസി ഇൻഷുറൻസ് ഫിറ്റ്നസ് ഒന്നുമില്ലാത്ത നിരവധി ഓട്ടോറിക്ഷകളാണ് ദിനംപ്രതി ഇവിടെ ക്യാൻവാസ് ചെയ്തു യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. ഇതിനെതിരെ പ്രവർത്തിക്കേണ്ട റെയിൽവേ പോലീസിന്റെ മൗനം യാത്രക്കാരുടെ ജീവനും വിലപിടിപ്പുള്ള സാധനങ്ങൾക്കും ഭീഷണിയായി മാറും.
ഏതു വണ്ടിക്കും എപ്പോൾ വേണമെങ്കിലും വന്നു എന്തും ചെയ്യാവുന്ന തരത്തിലായി മാറുകയാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ. കൃത്യമായ പ്രതിഷേധങ്ങൾ ഉയരാത്തത് കൊണ്ടാണ് ഇത് വീണ്ടും വീണ്ടും നിർലോഭം തുടർന്നുകൊണ്ടിരിക്കുന്നത്.
കേരള ട്രാഫിക് പോലീസിന്റെ എല്ലാവിധ മാനദണ്ഡങ്ങളോടും പ്രവർത്തിക്കുന്ന പ്രീപെയ്ഡ് സർവീസ് അവിടെ ലഭ്യമാണ്. എന്നാൽ അതിലേക്ക് ആൾക്കാർ ചെല്ലാത്തതിനു പിന്നിൽ ക്യൂ നിൽക്കണം എന്നുള്ള ഒറ്റ കാരണത്താലാണ്. ഇതുമൂലം യാത്രക്കാർക്ക് അനുഭവിക്കേണ്ട ദുരന്തങ്ങളുടെ തുടർക്കഥ ഒരു പരമ്പര പോലെ widerstand.in പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്









