Top Banner

‘പൊലിസിന്റെയും ഭരണകൂടത്തിന്റെയും പരാജയം’; തലസ്ഥാനത്തെ ബലാത്സംഗ കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ഡൽഹി-എൻ.സി.ആർ മേഖലയിൽ വ്യാപകമായ ബലാത്സംഗ സംഭവങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ദേശീയ തലസ്ഥാന മേഖലയിൽ ആവർത്തിച്ചുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാറും പൊലിസും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. പാർക്കിൽ നടന്ന കൂട്ടബലാത്സംഗവും ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്.

ഡൽഹിയിലെ സ്വരൂപ് നഗറിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും കോടതി ഉത്തരവിൽ പരാമർശിച്ചു. നിർഭയ കേസിന് ശേഷം ഇത്തരം സംഭവങ്ങൾ തടയുന്നതിൽ നിയമപാലന സംവിധാനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം ഈ സംഭവങ്ങൾ ഉയർത്തുന്നതായി കോടതി നിരീക്ഷിച്ചു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.