Top Banner

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കടുപ്പിച്ച് കേരള പോലീസ്; ‘ഓപ്പറേഷൻ തണ്ടറി’ൽ ഒന്നരമാസത്തിനിടെ നടന്നത് 24,131 റെയ്ഡുകൾ

കേരളത്തിൽ പിടിമുറുക്കുന്ന ലഹരി ശൃംഖലകളെയും മാഫിയകളെയും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള എക്സൈസ് നടപ്പിലാക്കി വരുന്ന പ്രത്യേക ദൗത്യമായ ഓപ്പറേഷൻ തണ്ടർ’ (Operation Thunder) ലക്ഷ്യം കാണുന്നു. 2026 മേയ് 18 മുതൽ ജൂലൈ 11 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാനവ്യാപകമായി 24,131 റെയ്ഡുകളാണ് പോലീസ് വിജയകരമായി പൂർത്തിയാക്കിയത്. ലഹരി വിരുദ്ധ പോരാട്ടത്തിൽ സമീപകാലത്ത് എക്സൈസ് നടത്തുന്ന ഏറ്റവും വലിയ സംയുക്ത നീക്കമാണിത്.

​സംസ്ഥാനത്തെ വിദ്യാലയങ്ങൾ, കോളേജുകൾ, ലഹരി വിൽപനയ്ക്ക് സാധ്യതയുള്ള കേന്ദ്രങ്ങൾ, മുൻപ് ലഹരി കേസുകളിൽ ഉൾപ്പെട്ടവരുടെ താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടന്നത്.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി 24,131 റെയ്ഡുകളാണ് ഈ കമ്പനി എക്സൈസ് നടത്തിയത്. ഇതിൽ 20,669 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,983 മയക്കുമരുന്ന് കേസുകളും, 3,444 അബ്കാരി കേസുകളും, 15,242 കോട്പ കേസുകളും ഉൾപ്പെടുന്നു. മയക്കുമരുന്ന് കേസുകളിൽ 1,868 പ്രതികളിൽ 1,793 പേരെയും അബ്കാരി കേസുകളിൽ 3,208 പ്രതികളിൽ 2,823 പേരെയും അറസ്റ്റ് ചെയ്തു.

പരിശോധനകളിൽ 268.4 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികൾ, 292.3 ഗ്രാം ഹെറോയിൻ, 846.3 ഗ്രാം എം.ഡി.എം.എ., 924.6 ഗ്രാം മെത്താംഫിറ്റമിൻ, 185 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. കൂടാതെ 503 ഉൽപന്ന ചാരായം, 9,135. 6, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 756 ഉല്പന്ന സ്പിരിറ്റ്, 24,925 കൈവശം വച്ച വാഷ് എന്നിവയും പിടിച്ചെടുത്തു. ലഹരി കടത്തിന് ഉപയോഗിച്ച 183 വാഹനങ്ങൾ (എൻഡിപിഎസ്) കേസുകളിൽ 62, അബ്കാരി കേസുകളിൽ 121) എക്സൈസ് കസ്റ്റഡിയിലെടുത്തു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.