തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിനു പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര ഭിന്നത ശക്തമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിൽ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന വികാരത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രാജിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ചെന്നിത്തലയെ പിന്തുണച്ച് നിരവധി പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും കടുത്ത അസന്തോഷത്തിലാണ്. വാർഡ് തലത്തിലെ പ്രവർത്തകരിൽ നിന്ന് എം.എൽ.എമാർ വരെയുള്ളവർ പ്രതിഷേധ നടപടികളിലേക്ക് കടക്കാമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സംഘർഷാവസ്ഥ ശമിപ്പിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്താനും ചെന്നിത്തല തയ്യാറായില്ലെന്നാണ് വിവരം. അനുനയ ചർച്ചകൾക്കായി എത്തിയ ദീപ ദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി കസേര കൈവിട്ടു; കിരീടമില്ലാത്ത രാജാവായി കെസി മാറുമോ?
ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് ‘ഐ’ ഗ്രൂപ്പിന്റെ നിലപാട്. നാളെ ചേരുന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം കൂട്ടരാജി ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കാനാണ് തീരുമാനം.


മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD





