കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുഖത്തും കൈയിലും പാടുകളുണ്ട്. ആത്മഹത്യാ ചെയ്ത ദിവസം യുവതിയെ മർദിച്ചിരുന്നുവെന്ന് റിമാൻഡിൽക്കഴിയുന്ന ഭർത്താവ് കെഎ മുഹമ്മദ് ആദിൽ സമ്മതിച്ചു. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെഎ മുഹമ്മദ് ആദിൽ റിമാൻഡിൽ ആണ്.
ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകള്‍ ചുമത്തി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി







