സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ നിയമനത്തിനായി കേരള പിഎസ്സി നടത്തിയ പരീക്ഷ വിവാദത്തിലേക്ക്. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം ഉയരുന്നത്.
ചില ചോദ്യങ്ങൾക്ക് ഒന്നിലധികം ശരിയായ ഉത്തരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവ കൃത്യമായി വിലയിരുത്തുന്നതിൽ പിഎസ്സി പരാജയപ്പെട്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഈ മൂല്യനിർണയത്തിലെ പിഴവ് കാരണം അർഹരായ പല ഉദ്യോഗാർത്ഥികൾക്കും റാങ്ക് ലിസ്റ്റിൽ പിന്നോട്ട് പോകേണ്ടി വന്നതായും ആക്ഷേപമുണ്ട്.
ഉത്തരസൂചികയിലെ അപാകതകൾ പരിഹരിക്കാതെയും പരാതികൾ പൂർണ്ണമായി പരിഗണിക്കാതെയുമാണ് അധികൃതർ മുന്നോട്ട് പോയതെന്നാണ് സൂചന. ആസൂത്രണ ബോർഡ് പോലെയുള്ള ഒരു സുപ്രധാന വകുപ്പിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമന നടപടികളിൽ പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അശ്രദ്ധ വലിയ രീതിയിലുള്ള ഉദ്യോഗാർത്ഥി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രി കസേര കൈവിട്ടു; കിരീടമില്ലാത്ത രാജാവായി കെസി മാറുമോ?

അവഗണനയിൽ അസന്തുഷ്ടൻ; രാജി സാധ്യത തുറന്ന് രമേശ് ചെന്നിത്തല




