സി.എം.ആര്.എല്‍ -എക്സാലോജിക് പണമിടപാട് കേസില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
വിഷയത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്കി. അപ്പീല്‍ ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. സിംഗിള്‍ ബെഞ്ചിനു മുന്നിലുണ്ടായിരുന്ന ഹരജിയില്‍ കക്ഷിയല്ലാത്തതിനാലാണ് പിണറായി അടക്കമുള്ളവര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുമതി തേടിയത്.
പിണറായി വിജയന് പുറമെ മകള്‍ വീണ, മുന്‍ മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും നിഖിലും ചേര്‍ന്ന് വ്യത്യസ്ത അപ്പീലുകള്‍ നല്‍കും.
ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.








