Top Banner

ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ വ്യാജമദ്യ ശേഖരമെന്ന് എക്‌സൈസ്

റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വ്യാജമദ്യ ശേഖരമെന്ന് എക്‌സൈസ്. 12.75 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തതെന്നാണ് Crime and Occurrence റിപ്പോര്‍ട്ട് . സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും ലൈസന്‍സുമില്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. 138 കുപ്പി മദ്യമാണ് ആന്റോയുടെ വയനാട്ടിലെ വീട്ടില്‍ നിന്ന് പിടികൂടിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ നിലവില്‍ വൈദ്യപരിശോധനക്ക് ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകുകയാണ്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തി അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്സൈസ് വകുപ്പാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ രണ്ടേ മുക്കാലോട് കൂടിയായിരുന്നു അറസ്റ്റ്. 55A, 58, 55 I എന്നീ വകുപ്പുകളാണ് ആന്റോക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട്ടിലെ എക്സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. 21 മണിക്കൂര്‍ നീണ്ട റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്ഐടി പരിശോധനയ്ക്കിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ആന്റോയുടെ അറസ്റ്റ്

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.