Top Banner

മാസപ്പടി കേസിൽ പിണറായിക്ക് ആശ്വാസം; തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. എഫ്‌ഐആറില്‍ തുടര്‍നടപടി കോടതി തടഞ്ഞു.

കേസില്‍ വിജിലന്‍സിനും ഇഡിക്കും നോട്ടീസ് അയച്ചു. സ്‌റ്റേ ചെയ്യരുത് എന്ന ഇഡി വാദം കോടതി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം, അന്വേഷണം തുടരുമെന്ന് ഇഡി വ്യക്തമാക്കി.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും ആവര്‍ത്തിച്ചു.

സിംഗിള്‍ ബെഞ്ച് ആശ്രയിച്ച രേഖകളാണ് പ്രസക്തമെന്നും ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പ്രഥമദൃഷ്ട്യാ കുറ്റം വെളിപ്പെട്ടതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ആശ്രയിച്ച രേഖകളാണ് പ്രസക്തമെന്നും എഎസ്ജിഐ ചൂണ്ടിക്കാട്ടി. ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമുണ്ട്. എസ്എഫ്‌ഐഒയ്ക്ക് മാത്രമാണ് അന്വേഷണാധികാരമെന്ന കമ്പനീസ് ആക്ട് പിഎംഎല്‍എ കേസില്‍ ബാധകമല്ല എന്നും എഎസ്ജിഐ വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.