സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി.
പി.സി.സി ഇല്ലാത്ത ജീവനക്കാരെ ബസില്‍ ജോലിക്ക് നിയോഗിച്ചാല്‍ ഉടമകള്‍ക്കെതിരേയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിരവധി സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസന്‍സ് എം.വി.ഡി റദ്ദാക്കിയിട്ടുണ്ട്.
You May Also Like
വീണയ്ക്കും റിയാസിനും കുരുക്കോ? ഇഡിയുടെ നിർണായക കണ്ടെത്തലുകൾ
അടുത്തിടെ നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പി.സി.സി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

അവഗണനയിൽ അസന്തുഷ്ടൻ; രാജി സാധ്യത തുറന്ന് രമേശ് ചെന്നിത്തല







