Top Banner

പരീക്ഷയെഴുതാൻ അനുമതിയില്ല; കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി

കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ഡിവിഷൻ ബെഞ്ച് മറുപടി നൽകി. യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പരിശോധിച്ചില്ല. അനീതിയെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.

അതേസമയം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരും രംഗത്തെത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഡോ. ധര്‍മ്മരാജ് അടാട്ട് (മുന്‍ വൈസ് ചാന്‍സലര്‍), ഡോ.എം.വി.നാരായണന്‍ (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.ജെ. പ്രസാദ് (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.കെ.എസ് രവികുമാര്‍ (മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ), ഡോ.കെ.മുത്തു ലക്ഷി(മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ),ഡോ. എസ്.രാജശേഖരന്‍ (മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ), ഡോ. എന്‍.കെ. ശങ്കരന്‍ (മുന്‍ പ്രിന്‍സിപ്പല്‍ ഡീന്‍) എന്നിവരാണ് പ്രസ്താവനയിറക്കിയത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.