Top Banner

ചേരാനല്ലൂർ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; കടുത്ത നടപടികളുമായി സർക്കാർ

ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി ഉത്തരവിറങ്ങും. ആര്‍ നിശാന്തിനി കൊച്ചി കമ്മീഷണറാകും. കൂടാതെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയാക്കാനും നിലവില്‍ തീരുമാനിച്ചിട്ടുണ്ട്.

ചേരാനല്ലൂരില്‍ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയിലെ വീഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെ നിയമസഭയില്‍ സമ്മതിച്ചിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായിരിക്കുന്നത്. വാഹനം ഓടിച്ച ആള്‍ക്ക് അന്നേ ദിവസം ജാമ്യം ലഭിക്കുന്നതില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടാണ് ചെയ്തത്. എങ്കിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. മേല്‍നോട്ട വീഴ്ചയില്‍ അന്വേഷണം നടക്കുന്നില്ലെന്നതുമായിരുന്നു ഈ അതൃപ്തിയ്ക്ക് കാരണം. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി കര്‍ശന നടപടിയുണ്ടായിരിക്കുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.