Top Banner

200 കോടിയുടെ പദ്ധതിയിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കിഫ്‌ബിയുടെയും ദേശീയ ആയുഷ് മിഷന്റെയും ധനസഹായത്തോടെ നടപ്പാക്കിയ 200 കോടിയുടെ പദ്ധതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. പദ്ധതിയിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് ആഭ്യന്തര പരിശോധന റിപ്പോർട്ട്. സമ​ഗ്ര അന്വേഷണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് കൈമാറിയിരിക്കുന്നത്.
‌
പദ്ധതിയിൽ അടിമുടി ദുരൂഹതയെന്നാണ് ആഭ്യന്തര പരിശോധന റിപ്പോർട്ട്. കോടികൾ മുടക്കിയ കെട്ടിടത്തിൽ വിള്ളലും ചോർച്ചയും. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപ് ‌ഫർണിച്ചറുകൾ വാങ്ങിയെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. ഗവേഷണ സ്ഥാപനത്തിന്റെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത്. ഔഷധ സസ്യ നഴ്സറി നിർമ്മാണത്തിനായി തുക വകയിരുത്തിയിട്ട് നഴ്സറി സ്ഥാപിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതി ആസൂത്രണം, സ്ഥലമേറ്റെടുക്കൽ,നിർമ്മാണം,ഫർണിച്ചർ വാങ്ങൽ,ഫണ്ട് വിനിയോഗം,സംഭരണം എന്നിവയിൽ വീഴ്ചയുണ്ടായി. അഴിമതിയും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് കൈമാറിയത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കല്യാട് സ്ഥാപിച്ചിട്ടുള്ള സുപ്രധാന ആയുർവേദ ഗവേഷണ സ്ഥാപനമാണ് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.