Top Banner

വനിതാ കമ്മീഷനിൽ സാമ്പത്തിക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ

സംസ്ഥാന വനിതാ കമ്മീഷനിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. സിറ്റിംഗ് നടത്തിയതിൽ അടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുക അധികമായി എഴുതിയെടുത്തു എന്നാണ് കണ്ടെത്തൽ. വിജിലൻസ് കണ്ടെത്തിയ പല ബില്ലുകളിലും വൈരുദ്ധ്യമുണ്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകളാണ് വിജിലൻസ് പരിശോധിച്ചത്.

വനിതാ കമ്മീഷൻ സംഘടിപ്പിച്ച വിവിധ പരിപാടികൾ, സിറ്റിങ്ങുകൾ ഇതുമായി ബന്ധപ്പെട്ട രേഖകളും ബില്ലുകളും വിജിലൻസ് ശേഖരിച്ചു. 5000 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പരിപാടികൾക്ക് മുപ്പതിനായിരം രൂപയിലധികാണ് എഴുതിയെടുത്തത്. വിശദമായ പരിശോധന വീണ്ടും നടത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനിതാ കമ്മീഷൻ സജീവമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികളുടെ ഭാഗമായാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പി സതീദേവി അധ്യക്ഷയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകൾ നടന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം വിജിലൻസിന്റെ ഭാ​ഗത്ത് നിന്നുണ്ടായേക്കാം.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.