Top Banner

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം;മാവേലിയിലും മലബാറിലും ഉള്‍പ്പെടെ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കേരളത്തിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളായ മലബാര്‍, മാവേലി എക്‌സ്പ്രസുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. തിരക്ക് പരിഹരിച്ച് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഈ നടപടി.

മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍ (16603) സെപ്റ്റംബര്‍ 30 മുതല്‍ പുതിയ സ്ലീപ്പര്‍ കോച്ച് നിലവില്‍ വരും. തിരിച്ച് തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസില്‍ (16604) ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഈ സൗകര്യം ലഭ്യമാകും. ഇതോടെ ഈ ട്രെയിനിലെ ആകെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി ഉയരും. ഇതിനുപുറമേ എസി, ജനറല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചുകളും ഈ സര്‍വീസിലുണ്ട്.

മംഗളൂരു  -തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ (16630) സെപ്റ്റംബര്‍ 28 മുതല്‍ തന്നെ ഒരു സ്ലീപ്പര്‍ കോച്ച് അധികമായി ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629) സെപ്റ്റംബര്‍ 29 മുതല്‍ ഈ മാറ്റത്തോടെയാണ് സര്‍വീസ് നടത്തുന്നത്. മലബാര്‍ എക്‌സ്പ്രസിലെയും സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി വര്‍ധിച്ചിട്ടുണ്ട്.

കൂടാതെ, താംബരം  -കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (22657/22658) ഒക്ടോബര്‍ 4 മുതല്‍ എസി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി കൂടുതല്‍ കോച്ചുകള്‍ സ്ഥിരമായി അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍  -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലും (22207/22208) ഒക്ടോബര്‍ രണ്ട്, നാല് തീയതികള്‍ മുതല്‍ രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍ വീതം അധികമായി ചേര്‍ക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.