Top Banner

കൊച്ചിയിലെ വിജിലൻസ് ‘നാടകങ്ങൾ’; വെളിവാകുന്നത് ഇരട്ടത്താപ്പോ?

കൊച്ചിയിൽ കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് വിഭാഗത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു
പാർക്കിങ്ങിനായി ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഒരു നഗരമാണ് കൊച്ചി. അതിന് കാരണക്കാരാകുന്നത് കൊച്ചിൻ കോർപ്പറേഷൻ ടൗൺ പ്ലാനിങ് ഭാഗത്തിലെ എൻജിനീയർമാരും ഓവർസിയർമാരുമാണ്. ഒരു കെട്ടിടംപണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്ലാനും പെർമിറ്റും പ്രദർശിപ്പിക്കണമെന്നുള്ള പ്രാഥമിക നിയമം പോലും പാലിക്കാതെയാണ് ഇവിടെ ഓരോ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നത്. കെട്ടിടങ്ങൾ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ വലിയ പരിശോധനകൾ ഒന്നും ഇല്ലാതെതന്നെ ഒക്കിപീൻസിയും കംപ്ലീഷനും നൽകുന്നതാണ് ഇവിടുത്തെ രീതി.

ലൈസൻസികളും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്നുകൊണ്ട് വലിയ അഴിമതിയുടെ കളമാണ് ഇവിടെ ഒരുങ്ങുന്നത്. പാർക്കിങ്ങിനായി മാറ്റിവയ്ക്കേണ്ട ഭാഗംകെട്ടിട നമ്പർ പോലുമില്ലാത്ത കടകളും അതിനു ലൈസൻസ് നൽകുന്ന ആരോഗ്യ വിഭാഗവും കണക്കു പറഞ്ഞു പൈസ വാങ്ങുന്ന റവന്യൂ വിഭാഗവുംടൗൺ പ്ലാനിങ് വിഭാഗത്തിൽ പരാതികൾ നൽകിയാൽ പരാതികൾക്ക് കൃത്യമായ ഒരു നടപടിയും സ്വീകരിക്കാതെ പരാതി വെച്ചു നീട്ടി കൊണ്ടുപോകുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ആകയാൽ പരാതി നേരിടുന്ന കെട്ടിട ഉടമകൾക്ക് കൂടെ കോടതിയിൽ പോയി വിധി സമ്പാദിച്ചെടുക്കുവാനുള്ള കാലതാമസമാണ് അവർ സൃഷ്ടിക്കുന്നത്. കെ സ്മാർട്ട് വഴി പരാതി നൽകുമ്പോൾ കൃത്യമായ ഫോളോപ്പുകൾ നടത്താൻ കഴിയുന്നില്ലെന്ന് തെളിവുകൾ നിരവധിയുണ്ട്.

വിജിലൻസ് റെയിഡുകൾ അറസ്റ്റുകളും ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണ്. കഴിഞ്ഞ ദിവസവും കൊച്ചി കോർപ്പറേഷൻ ഓവർസിയറായ കാലടി കാഞ്ഞൂർ സ്വദേശി പി.ആർ. സീന (45), സഹായിയായ ആലുവ പള്ളിക്കൂന്ന് സ്വദേശി പി.എസ്. ഷാനവാസ് (44) എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന വ്യാജ പരാതി നൽകി, അത് പിൻവലിക്കാനായി 25,000 രൂപ കൈക്കൂലി വാങ്ങിയതിനായിരുന്നു അറസ്റ്റ്. ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇടയ്ക്ക് ഇങ്ങനെയുള്ള അറസ്റ്റ് നാടകങ്ങൾ നടത്തുകയാണ് പതിവ്. കഴിഞ്ഞ ഭരണസമിതിയും ഉണ്ടായിരുന്നപ്പോഴും ഇതുപോലെയുള്ള വിജിലൻസ് അറസ്റ്റുകളും അഴിമതി പണം കൈപ്പറ്റുമ്പോൾ പിടിച്ച ഉദ്യോഗസ്ഥരുടെ മുഖവും എല്ലാം നമ്മൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ഇപ്പോഴും നിർലോഭം തുടരുന്ന ഈ നടപടി നാടകങ്ങൾക്കെതിരെ കൃത്യമായ ജനകീയ ഇടപെടലുകൾ ആവശ്യമാണ്

കേസുകളിൽ പരാതിയുമായി വിജിലൻസിനെ സമീപിക്കുമ്പോൾ വിജിലൻസിലെ ഉദ്യോഗസ്ഥർ പറയുന്നത് ” കൈക്കൂലി വാങ്ങുന്നത് എന്തെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടോ ഉണ്ടെങ്കിൽ പറയുക അല്ലാതെ മറ്റു നടപടികളൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതല്ല” എന്നാണ്. കാരണം പറയുന്നത് അതിന് ഒരുപാട് നൂലാമാലകൾ ഉണ്ടെന്നാണ്. അന്വേഷണങ്ങൾ നടത്തി വർഷങ്ങൾ എടുത്തു മാത്രമേ അഴിമതിയുണ്ടോ എന്ന് തെളിയിക്കാൻ കഴിയുള്ളൂ എന്നുമാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഏറ്റവും കൂടുതൽ അഴിമതി ചെയ്യുന്നത് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. കടകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് മറ്റ് വകുപ്പുകളുടെ ഏകോപനം ഇല്ലാതെ ആണ്. കൃത്യമായ അന്വേഷണങ്ങളുംഇല്ലാതെയാണ് ഇത്തരം അനുമതികൾ നൽകുന്നത്. പ്രധാന ഉദാഹരണങ്ങൾ പെന്റാമേനക എന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയകളിൽ പ്രവർത്തിക്കുന്ന കടകൾ മാത്രം നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. പുറമ്പോക്ക് കൈകയറി കെടിഡിസിയുടെ ഒരു റോഡ് മൊത്തമായി കൈകേറി ഫെഡറൽ ബാങ്ക്, അതുപോലെതന്നെ ഹോട്ടൽ സമുച്ചയങ്ങൾ എല്ലാം പണിതു വച്ചിരിക്കുന്നു. ഇതിനൊന്നും ഇവിടെ ഒരു വിജിലൻസ് അന്വേഷണമോ മറ്റു നടക്കുന്നില്ലമാറിമാറി വരുന്ന ഭരണകർത്താക്കളുടെ യൂണിയനുകളിൽ ചേക്കേറി ഉദ്യോഗസ്ഥർ അഴിമതി പണം പങ്കിട്ടു എടുക്കുകയാണ് ഇവിടത്തെ പതിവ്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.