Top Banner

മെസിയുടെ പേരിലെ ജിഎസ്ടി വെട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ ഇടപാടുകളിൽ ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന തുടർനടപടിയിലേക്കാണ് ഇനി ശ്രദ്ധ.

സംഭവത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് നിർണായകമാകും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.