Top Banner

വിമാനസമാന യാത്ര ഇനി റോഡിലും; KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം – ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും.

വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളത്ത് നിന്നും തിരിയ്ക്കുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭം മുഴുവനായും ബിസിനസ് ക്ലാസ് വിഭാഗത്ത് പെട്ടതാണ്. എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്.

തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കൊല്ലം അയത്തില്‍ , ആലപ്പുഴ കോമാടി, ഹൈക്കോടതി വഴിയാണ് ബസ് എറണാകുളത്ത് എത്തുക. കൊല്ലം ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പുണ്ട്. ഇതേ സര്‍വീസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് നീട്ടാനുള്ള ഒരു ആലോചനയും കെഎസ്ആര്‍ടിസിക്കുണ്ട്

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.