പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് അട്ടിമറിയെന്ന കണ്ടെത്തലുമായി എസ്ഐടി. സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന് എഴുതാത്ത ചോദ്യങ്ങളാണ് മൂല്യ നിർണയം നടത്താതെ ഒഴിവാക്കിയതെന്നാണ് വിവരം. കൃത്യമായി മൂല്യ നിർണയം നടത്തിയാൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്ക് ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ല.
ഇതോടെ മൂല്യ നിർണയം നടത്താതിരുന്ന് 50 ലേറെ മാർക്കാണ് മറ്റുള്ളവർക്ക് നഷ്ടമായത്. മൂല്യ നിർണയം ഒഴിവാക്കിയത് ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക് കിട്ടാൻ ഉള്ള ഗൂഢാലോചനയാണെന്നാണ് കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് എസ്ഐടി.
ഇന്നലെയാണ് പിഎസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ഇതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് റാങ്ക് നഷ്ടമായെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. അര്‍ഹത ഇല്ലാത്ത ആള്‍ക്ക് റാങ്ക് ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ചുമതലകള്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.






