തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിൻ്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ വിവരം അഗ്നിശമന സേനയെ അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ആസ്ഥാനത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
You May Also Like
സർക്കിൾ ഓഫീസുകൾ തിരിച്ചുവരുന്നു; സ്റ്റേഷൻ ചുമതല ഇനി എസ്.ഐമാർക്ക്; കേരള പോലീസിൽ വൻ അഴിച്ചുപണി
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”






