Top Banner

നെഹ്രുവിനെ മറികടന്ന് മോദി; ഇനി മുന്നിലുള്ളത് ഇന്ദിര

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്ര റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആറ് പതിറ്റാണ്ടിലേറെക്കാലം തകരാതെ നിന്ന റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്.

​2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജൂൺ 10 തികയുന്നതോടെ അദ്ദേഹം തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കി.

​ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ൽ അന്തരിക്കുന്നത് വരെ തുടർച്ചയായി 4,398 ദിവസങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവും (4,077 ദിവസങ്ങൾ) മോദി നേരത്തെ മറികടന്നിരുന്നു.

​കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്ന് തുടർച്ചയായി ഭരണം നയിക്കുന്ന നരേന്ദ്ര മോദി, നെഹ്റുവിന് ശേഷം ഭരണത്തിലിരുന്ന് തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കുന്ന ആദ്യ നേതാവ് കൂടിയാണ്.

അ​​​തേ​​​സ​​​മ​​​യം, ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഏ​​​ക വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. 1984ൽ ​​​കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ 5829 ദി​​​വ​​​സ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഇ​​​ന്ദി​​​ര തു​​​ട​​​ർ​​​ന്ന​​​ത്. 1966 മു​​​ത​​​ൽ 1977 വ​​​രെ 4,077 ദി​​​വ​​​സം ഇ​​​ന്ദി​​​ര തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.