കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയങ്ങളുടെ ചുമതലയുണ്ടായിരുന്ന സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഒഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിബേക്കത്ത് കൈമാറി.
ഭരണഘടനയനുസരിച്ച് പാർലമെന്റ് അംഗമല്ലാത്ത ഒരാൾക്ക് മന്ത്രിസഭയിൽ തുടരാവുന്ന പരമാവധി കാലാവധി ആറുമാസമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. തുടർന്ന് മന്ത്രിസ്ഥാനത്ത് തുടരാവുന്ന ആറുമാസത്തെ സാങ്കേതിക കാലാവധിയും പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും മോദി മന്ത്രിസഭയിൽ ഇടം നേടിയത്. തുടർന്ന് മധ്യപ്രദേശിൽ നിന്നുള്ള ഒഴിവിലാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള ജോർജ് കുര്യൻ, കേരളത്തിലെ ക്രൈസ്തവ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്.

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്





