Top Banner

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ: ജൂലൈ 27: കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ജൂലൈ 28: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.   ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. ജൂലൈ 30: മലപ്പുറം,

രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരർക്ക് പ്രണാമം: കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം

മാതൃരാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ ഹിമാലയൻ മലനിരകളിൽ ചോരചിന്തിയ ധീരജവാന്മാരുടെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 27-ാമത് ‘കാർഗിൽ വിജയ് ദിവസ്’ ആചരിക്കുന്നു. 1999 ജൂലൈ 26-ന് പാകിസ്ഥാൻ അധിനിവേശ സേനയെ പൂർണ്ണമായും തുരത്തി, കാർഗിലിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റെ ചരിത്രസ്മരണയിലാണ് രാജ്യം. ​‘ഓപ്പറേഷൻ വിജയ്’യുടെ വിജയം ​1999 മെയ് മാസത്തിലാണ് കാർഗിൽ, ദ്രാസ് മേഖലകളിലെ കടന്നുകയറ്റം ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പാകിസ്ഥാൻ സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ

വീണയ്ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഇഡിക്ക്; ഇന്‍വോയ്‌സ് ഇല്ലാതെയും ലക്ഷങ്ങള്‍ കൈപ്പറ്റി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ക്കെതിരെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. ഇന്‍വോയ്സ് ഇല്ലാതെയും വീണ സിഎംആര്‍എല്ലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 45 ലക്ഷമാണ് കൈപ്പറ്റിയത്. വീണയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിഎംആര്‍എല്ലിന്റെ തട്ടിപ്പ് രീതിയെ കുറിച്ചും ഇഡി റിപ്പോര്‍ട്ടിലുണ്ട്. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും പിന്നാലെ അക്കൗണ്ടില്‍

പ്രിയദർശിനി ബസിൽ കണ്ടക്ടർമാരുടെ തട്ടിപ്പ്; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയില്‍ കണ്ടക്ടര്‍മാരുടെ തട്ടിപ്പ് പുറത്ത്. സ്ത്രീകള്‍ക്കു നല്‍കുന്ന സീറോ വാല്യൂ ടിക്കറ്റ് പുരുഷന്മാര്‍ക്ക് നല്‍കിയാണ് തട്ടിപ്പ്. യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സ്വന്തം കീശയിലിട്ട മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് കെ എസ് ആര്‍ ടി സി നോട്ടീസ് നല്‍കി. ബസിലെ പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന സൂചന ലഭിച്ചതോടെ ബസുകളിലെ പരിശോധന കര്‍ശനമാക്കാന്‍ കെ എസ്ആര്‍ ടി സി തീരുമാനിച്ചു. പ്രിയദര്‍ശിനി സര്‍വീസുകളില്‍ നടക്കുന്ന ഇത്തരം സാമ്പത്തിക വെട്ടിപ്പില്‍

എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി വിജയന് ക്ലീൻ ചിറ്റ്

എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ എഡിജിപി പി വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പി വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ പുണ്യം പൂങ്കാവനം തുടരാനും അനുമതി നൽകി. ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. എരുമേലി, സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് പൊലീസ്

അധിക്ഷേപങ്ങൾക്ക് അതിജീവനത്തിന്റെ മറുപടി: ‘പാറ്റകൾ’ എന്ന് വിളിച്ചവർക്ക് മുന്നിൽ തലയുയർത്തി പോരാളികൾ; ഒടുവിൽ മുട്ടുമടക്കി കേന്ദ്രം

ജനകീയ പ്രതിഷേധങ്ങളെയും അവകാശ പോരാട്ടങ്ങളെയും അധിക്ഷേപിച്ച് തള്ളക്കളയാൻ ശ്രമിച്ച കേന്ദ്ര ഭരണകൂടത്തിന് കനത്ത തിരിച്ചടി. അവകാശങ്ങൾക്കായി തെരുവിൽ പോരാടിയവരെ ‘പാറ്റകൾ’ എന്ന് വിളിച്ച് ആക്ഷേപിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒടുവിൽ ജനരോഷത്തിന് മുന്നിൽ മുട്ടുമടക്കുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ, അത് ഭരണകൂട ഭീകരതയ്ക്കെതിരെ തലയുയർത്തി നിന്ന സാധാരണക്കാരുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും പോരാട്ടവീര്യത്തിന്റെ വിജയമായി മാറുകയാണ്. ​അധിക്ഷേപത്തിൽ തുടങ്ങിയ പ്രതിസന്ധി ​വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര നയങ്ങൾക്കെതിരെയും അഴിമതികൾക്കെതിരെയും ഉയർന്ന ജനകീയ പ്രക്ഷോഭങ്ങളെ

ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി; സിജെപി പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങി പുറത്തേക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് രാജി. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. പ്രതികാര നടപടികൾ പാടില്ല. ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്കുള്ള നഷ്ടപരിഹാര തുക

‘പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ അഭിഭാഷകർക്ക് എതിരെ’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

താൻ നടത്തിയ ‘പാറ്റ’ പ്രയോഗം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ സംസാരിച്ചതെന്നും, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. തൻറെ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.   താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും

ഹരിതകർമസേനയുടെ മാലിന്യശേഖരത്തിൽ ചാക്കിൽ കെട്ടിയ പെരുമ്പാമ്പും; അന്വേഷണം ആരംഭിച്ചു

ഹരിത കര്‍മസേന ശേഖരിച്ച് റോഡരികില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ. കൊയിലാണ്ടി നഗരസഭ 20-ാം ഡിവിഷൻ മുത്താമ്പിയിൽ സൂക്ഷിച്ച മാലിന്യ ചാക്കുകള്‍ക്കിടയിലാണ് അജ്ഞാതർ പെരുമ്പാമ്പിനെ ചാക്കിലാക്കി വെച്ചു കടന്നുകളഞ്ഞത്. ഹരിതകര്‍മസേനയുടെ വനിതാ വളണ്ടിയര്‍മാര്‍ മാലിന്യ കെട്ടുകളോടൊപ്പം ഈ ചാക്കും മുത്താമ്പിയിലെ എം.സി.എഫ് ബിന്നിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ ചാക്ക് എടുത്തു അഴിച്ചു നോക്കിയപ്പോഴാണ് അതിനുള്ളില്‍ മറ്റൊരു ചാക്ക് കമ്പി കൊണ്ട് കെട്ടിയ നിലയില്‍ കാണുന്നത്. കമ്പിയുടെ

വീണയ്ക്കും പിണറായിക്കും കുരുക്കായി കർത്തയുടെ മൊഴി; കണ്ടുകെട്ടൽ നടപടികളിലേക്ക് ഇഡി

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പണം നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്ത നൽകിയ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. ശശിധരൻ കർത്ത 2024 ഏപ്രിലിലാണ് മൊഴി നൽകിയിരിക്കുന്നത്. സേവനം കടലാസിൽ മാത്രമാണ് എന്ന് കർത്ത മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. മരവിപ്പിക്കൽ നടപടി സംബന്ധിച്ച് ഇഡി,