ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന് മരുന്നുമാറി നൽകി. കാൻസറിന്റെ മരുന്ന് ആണ് യുവാവിന് നൽകിയത്. പുന്നപ്ര പുതുവൽ ആദർശ് എന്ന 23 കാരനാണ് മരുന്നുമാറി ചികിത്സിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വിവാദം കനക്കുന്നതിനിടെ ലോയേഴ്സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ടുകൾ. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍ രംഗത്തെത്തി. ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ വി ഡി സതീശന് അടുപ്പമുള്ളയാളാണെന്നാണ് ആരോപണം. ആര്‍എസ്എസ്, എസ്എഫ്ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ നല്‍കിയത് ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റാണെന്ന് സാബു ചൂണ്ടിക്കാട്ടി. അനൂപ് നായരെ ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് ആക്കിയതും വി ഡി സതീശന് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള
ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, 2026 ഫിഫ ലോകകപ്പിലെ സമ്മാനത്തുകയുടെ റെക്കോർഡ് വിവരങ്ങള്‍ പുറത്ത്. ഇത്തവണ ടൂർണമെന്റിലെ ആകെ സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് റെക്കോർഡ് തുകയായ 871 മില്യണ്‍ ഡോളറാണ് (ഏകദേശം 7,200 കോടിയിലധികം ഇന്ത്യൻ രൂപ). ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടുമ്പോള്‍, വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കിരീടം ഉയർത്തുന്ന ടീമിന് ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 50 മില്യണ്‍ ഡോളർ((ഏകദേശം 415
| പിഎസ്സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പാളിയത് പുതിയ പരിഷ്കരണമെന്ന് വിവരം. സാധാര രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ടു പരീക്ഷ വെച്ചതാണ് അബദ്ധം പിണയാന്‍ കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം. പിഎസ്സി ചെയര്മാന് എം ആര് ബൈജുവിന്റേതായിരുന്നു പരീക്ഷാ പരിഷ്കരണം. ഇത്തരത്തില്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെയര്മാന് ഇത് പരിഗണിച്ചില്ലെന്ന് ഒരു വിഭാഗം വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന യാത്രാ ബത്ത ലാഭിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്കരണമെന്ന ആക്ഷേപവുമുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനും മേൽനോട്ടത്തിനുമായി രൂപീകരിച്ച ‘ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്’ സ്വകാര്യ സ്വത്തുപോലെയാണ് പ്രവർത്തിക്കുന്നതെന്ന ഗുരുതര ആരോപണവുമായി നിർമോഹി അഖാര സുപ്രീം കോടതിയിൽ. ട്രസ്റ്റിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ വൻ അഴിമതിയും സുതാര്യതക്കുറവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി, ട്രസ്റ്റ് അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായാണ് നിർമോഹി അഖാര പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ‘ട്രസ്റ്റിൽ കൊള്ള നടക്കുന്നു’ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന് നിർമോഹി അഖാര ഹർജിയിൽ ആരോപിക്കുന്നു. പൊതുജനങ്ങളിൽ നിന്നും ഭക്തരിൽ നിന്നും സമാഹരിക്കുന്ന കോടിക്കണക്കിന്
യുവാവിനെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. പുലര്‍ച്ചെ മൂന്നോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താൻ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. റൂം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തം തളംകെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങൾ
സംസ്ഥാനത്തെ കെ.എസ്.യു പുനഃസംഘടനയെച്ചൊല്ലിയും അടുത്തിടെയുണ്ടായ പ്ലീഡർ നിയമന തർക്കങ്ങളെച്ചൊല്ലിയും കോൺഗ്രസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായും രഹസ്യമായും രംഗത്തിറങ്ങിയതോടെയാണ് തർക്കം പുതിയ തലത്തിലേക്ക് നീങ്ങിയത്. നിലവിലെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ പിന്തുണയ്ക്കുന്ന പ്രമുഖ നേതാക്കളുടെ നീക്കം സതീശന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വിവാദത്തിന് പിന്നിലെ കാരണം അടുത്തിടെയുണ്ടായ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കോൺഗ്രസിനും കെ.എസ്.യുവിനുമുള്ളിൽ വലിയ ഭിന്നതയ്ക്ക്
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച
ഇന്ത്യൻ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ സ്കൈറൂട്ട് എയറോസ്പേസിന്റെ ‘വിക്രം-1’ റോക്കറ്റ് തയാറെടുക്കുന്നു. ആദ്യ ഭ്രമണപഥ ദൗത്യത്തിന് (Orbital Launch) ഒരുങ്ങുന്ന സ്കൈറൂട്ട് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയശംസകൾ നേർന്നു. വിക്രം-1-ന്റെ ഈ കുതിപ്പ് രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് വൻ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ പുതിയ നയങ്ങൾക്ക് വൻ ഊർജ്ജം പകരുന്നതാണ് ഈ ചരിത്ര ചുവടുവെപ്പ്.
പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്ഐആറുമായി പൊലീസ്. പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ലാതെയാണ് പൊന്നാനി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. വിനോദ് വലിയാറ്റൂര്‍, വി വി ബെന്നി, സുജിത് ദാസ് എന്നിവരുടെ മുന്‍ പദവികൾ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്. മുന്‍ സിഐ, മുന്‍ ഡിവൈഎസ് പി, മുന്‍ എസ്പി എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് എഫ്ഐആര്‍. മാത്രമല്ല പരാതിക്കാരിയുടെ പേര് എഫ്ഐആറില്‍ നല്‍കിയിട്ടുമുണ്ട്. പൊലീസ് ഉദ്യോസ്ഥരുടെ സ്ഥിരം മേല്‍വിലാസമായി ഓഫീസ് അഡ്രസാണ് നല്‍കിയിരിക്കുന്നത്.
