Top Banner

പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യും; ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലീഗിൽ പെരുമാറ്റച്ചട്ടം

ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ മുസ്‌ലിം ലീഗ് തീരുമാനം. ജനപ്രതിനികളുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ ഓഡിറ്റ് ചെയ്യും. എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പെരുമാറ്റ ചട്ടം നിര്‍ദേശിച്ചത്.

 

തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തിലാവണം ജനപ്രതിനിധികളുടെ പ്രവര്‍ത്തനമെന്ന് നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ സ്റ്റാഫുകള്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. വിവാദങ്ങള്‍ ഒഴിവാക്കണം. ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നാല് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനപ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ചു.

പെരുമാറ്റച്ചട്ടം ലീഗില്‍ നേരത്തെയുണ്ടെന്നാണ് വിഷയത്തില്‍ മന്ത്രി കെ എം ഷാജി പ്രതികരിച്ചത്. പുതുതായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണെന്നും കെ എം ഷാജി പറഞ്ഞു. വകുപ്പുകളിലെ മന്ത്രിമാരുടെ ഇടപെടല്‍, ഏത് തരത്തിലാണ് വിഷയങ്ങളില്‍ ഇടപെടേണ്ടതെന്നും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തെന്നും കെ എം ഷാജി പ്രതികരിച്ചു. മറ്റ് ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇനിയും ഇത്തരം യോഗങ്ങള്‍ ഉണ്ടാകുമെന്നും കെ എം ഷാജി വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.