Top Banner

എഐ കാമറകളുടെ പ്രവർത്തനം പൂർണമായി നിലച്ചു;കെൽട്രോൺ കണക്ഷൻ വിച്ഛേദിച്ചു

സംസ്ഥാന സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഗതാഗത നിയമ ലംഘനം കണ്ടെത്തുന്നതിനുള്ള എ.ഐ കാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തി വെച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെ ഇന്‍റർനെറ്റ് കണക്ഷനുകളും വിച്ഛേദിച്ചിരിക്കുകയാണ്. വാഹന ഉടമകൾക്ക് ചെലാനുകൾ അയക്കുന്നതും നിലച്ചിട്ടുണ്ട്.

2023ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 762 എ.ഐ കാമറകൾ സ്ഥാപിച്ചത്. മൂന്ന് മാസം കൂടുമ്പോൾ 11 കോടി രൂപ റോഡ് സുരക്ഷാ വിഭാഗം കെൽട്രോണിന് നൽകണമെന്നായിരുന്നു പദ്ധതി തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ധാരണ. എന്നാൽ 60 കോടി രൂപയാണ് നിലവിൽ കെൽട്രോണിന് ലഭിക്കാനുള്ളത്.

പണം ലഭിക്കാതെ വന്നതോടെ നിയമ ലംഘനത്തിന് ചെലാനുകൾ അയക്കുന്നത് കെൽട്രോൺ ആദ്യം തന്നെ നിർത്തി. കുടിശിക കൂടിയതോടെ കാമറകളുടെ വൈദ്യുതി കണക്ഷനുകളും പൂർണമായും നിർത്തുകയായിരുന്നു. ഇതിനു പുറമെ ഓഫിസുകളിലെ കംപ്യൂട്ടറുകളിൽ സുരക്ഷക്ക് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിന്‍റ ലൈസൻസ് പുതുക്കാത്തത് കാരണം ഇന്‍റർനെറ്റ് കണക്ഷനുകളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.