സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച മാസപ്പടി കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർണായക നീക്കങ്ങളിലേക്ക് കടക്കുന്നു.കേസില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടി. കേസിന്റെ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏല്‍പ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്.മാസപ്പടി വിഷയത്തില്‍ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത
ഐ.എസ്.ആർ.ഒ സർക്കാർ സ്ഥാപനമായി തുടരുമെന്ന് ചെയർമാൻ വി നാരായണൻ. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വളർത്താൻ. ഐ.എസ്.ആർ.ഒയുടെ പങ്ക് ഇതിലൂടെ കുറയ്ക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ജീവനക്കാരിൽ ചിലർ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഐ.എസ്.ആർ.ഒ ചെയർമാന്റെ വിശദീകരണം. ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തിൽ ചെയർമാൻ വ്യക്തമാക്കി. തൊഴിൽ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നൽകിയ ചെയർമാൻ നാരായണൻ, ഐഎസ്ആർഒ സർക്കാർ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി. ജീവനക്കാരുടെ
ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാകള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും. പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ രമ്യയുടെ കത്ത്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളിൽ
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് റിപ്പോർട്ടിൻെറ ഉളളടക്കം ചോദ്യം ചെയ്ത് സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതിൽ ഇന്നലെ നടന്ന ചർച്ചയിൽ കരട് റിപ്പോർട്ട് ശുഷ്കമാണെന്ന വിമർശനമാണ് ഉയർന്നത്. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചയുടെ അന്തസത്ത റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്ന് നേതാക്കൾ വിമർശിച്ചു. സംസ്ഥാന സമിതി ഇന്ന് സമാപിക്കും. സാമ്പ്രാദായിക രീതി മാറ്റണമെന്നും ആവശ്യം. പരമ്പരാഗത രീതിയിലുള്ള പ്രശ്നപരിഹാരവും റിപ്പോർട്ടും ഇനി നടക്കില്ല. ഈ റിപ്പോർട്ടുമായി വിപുലീകരണ സംസ്ഥാന കമ്മിറ്റിയിൽ
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഏറ്റവും ഒടുവിലായി ഉയർന്നുവന്ന വലിയ തർക്കവിഷയമാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം–സിപിഐ വടംവലി. കേവലം ഒരു പദവിയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കപ്പുറം എൽഡിഎഫിലെ (LDF) ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചും വലിയ കക്ഷിയായ സിപിഎമ്മിന്റെ മേൽക്കോയ്മയെക്കുറിച്ചുമുള്ള ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ വിഷയം വഴിവെച്ചിരിക്കുന്നത്. തർക്കത്തിന്റെ പശ്ചാത്തലവും രണ്ടു പക്ഷവും നിയമസഭയിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുക്കുകയും അദ്ദേഹം പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് തർക്കങ്ങളുടെ തുടക്കം.
ചിറയിൻകീഴിലെ തമ്മിലടി വിവാദത്തിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിന് വേണ്ടി വഴിവിട്ട നീക്കവുമായി രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. കഴിഞ്ഞ മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിലുള്ള ആവശ്യം. അന്ന് മുതൽ പ്രദീപ് തനിക്കൊപ്പമുണ്ടെന്നാണ് ഇതിനുള്ള വിശദീകരണമായി എം.എൽ.എ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുകളെയും സംഘടനാ
പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ ജില്ല നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്നു വിമർശമുയർത്തുന്ന നന്മമരങ്ങൾ വളരേണ്ടെന്നും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് അടക്കമുള്ളവരെ പേരെടുത്തുപറയാതെ വിമർശിച്ചായിരുന്നു യോഗം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ല കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ല കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുള്ള യോഗത്തിലായിരുന്നു ചർച്ച. ആമുഖപ്രസംഗം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിഷയത്തിൽ ആഞ്ഞടിച്ചത്. പാർട്ടി ഇതിനുമുൻപും തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. അതിൽനിന്നു ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്. ജി.
കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് ദിവസം താപനില ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും
ഹോർമുസ് കടലിടുക്കിൽ തീപടർത്തി കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇറാനും അമേരിക്കയും. അനധികൃത റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് യു.എസ്. യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ് (ഐ.ആർ.ജി.സി.) അറിയിച്ചു. ഇതിന് തിരിച്ചടിയായി മൂന്ന് ഇറാനിയൻ അസംസ്കൃത എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി യു.എസ്. സെൻട്രൽ കമാൻഡും വ്യക്തമാക്കി. പ്രകോപനമില്ലാത്ത നിരവധി ഇറാനിയൻ ആക്രമണങ്ങൾ വിജയകരമായി ഒഴിവാക്കിയതായി യു.എസ്. സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് ശേഷം, ഖാർഗ് ദ്വീപിന്റെ തീരത്തും ജാസ്കിന്

