Top Banner

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണം; അഭിഭാഷക ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി മിനി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹരജി നാളെ പരിഗണിക്കും.

കേസ് പരിഗണിക്കുന്നതിനിടെ ടി.ബി മിനി കോടതിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നാണ് ഹരജിക്കാരിയുടെ വാദം.

2026 ജനുവരി 12ന് നടത്തിയ പരാമര്‍ശം തന്റെ പ്രൊഫഷണല്‍ ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും ഇതിനു പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബര്‍ പ്രചാരണം നടന്നെന്നും ടിബി മി.നി ഹർജിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ അനുമതി തേടി അഡ്വക്കറ്റ് ജനറലിന് പരാതി നല്‍കിയിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന ആവശ്യവുമായി ടി.ബി മിനി വീണ്ടും കോടതിയെ സമീപിച്ചത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.