Top Banner

ജനസാഗരം; ‘ഇൻഡ്യ’യുടെ ശക്തി പ്രകടനമായി ദില്ലി ചലോ റാലി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ആഹ്വാനം ചെയ്ത ‘ദില്ലി ചലോ റാലി’യിൽ ഡൽഹി രാംലീല മൈതാനം ആൾക്കടലായി മാറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിന്ന് തുറന്ന വാഹനത്തിലാണ് നേതാക്കൾ പുറപ്പെട്ടത്. ഐക്യത്തിന്റെ പരിച്ഛേദമായി സഖ്യകക്ഷി നേതാക്കളെല്ലാം ഒറ്റ വാഹനത്തിലാണ് കനോട്ട് പ്ലേസിലേക്ക് പുറപ്പെട്ടത്.

ഒന്നാമത്തെ വാഹനത്തിൽ ഒന്നാമതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാത്രയെ നയിച്ചു.മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്.പി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. റാലി ഇന്ത്യയുടെ ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ബിജെപി വോട്ട് കൊള്ള നടത്തിയാണ് ​വിജയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പറഞ്ഞു. ബംഗാളിലേതുപോലെ രാജ്യത്ത് വോട്ടു കൊള്ള നടത്താൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

രാമക്ഷേത്രം കൊള്ളയടിച്ച ബിജെപി ഇനി അധികാരത്തിൽ എത്തില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. രാംലീല മൈതാനം പുതിയ ഇതിഹാസം രചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ശകുനിമാർ’ തെറ്റായ കളികൾ കളിക്കുമ്പോൾ മഹാഭാരത യുദ്ധം നടത്തേണ്ട സാഹചര്യമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേരാണ് ഡൽഹിയിൽ എത്തിച്ചേർന്നത്. ഇന്ത്യ സഖ്യ പാർട്ടികളെല്ലാം പാർട്ടി പതാകയും ബാനറുകളുമായാണ് റാലിയിൽ അണിനിരന്നത്. രാവിലെ 5.30 മുതൽ തന്നെ റാലിയുടെ വേദിയായ രാംലീല മൈതാനത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാജ്യം ഉറ്റുനോക്കുന്ന പ്രതിഷേധ റാലി മിന്റോ റോഡിൽ തുടങ്ങി കനോട്ട് പ്ലേസ് വഴി രാംലീല മൈതാനത്തെത്തി.

മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാർ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, സി.പി.എം നേതാക്കളായ എം.എ. ബേബി, ജോൺ ബ്രിട്ടാസ്, എ.എ. റഹീം അടക്കമുള്ള നേതാക്കളും റാലിയിൽ അണിനിരന്നു. വിദ്യാർത്ഥി-യുവജന സംഘടനകളായ എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എം.എസ്.എഫ് തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.