Top Banner

മരണം സംഭവിച്ചാലും സമരം തുടരുമെന്ന് വളർമതി

സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു. അധികാരത്തിന്റെ ഹുങ്ക് കൈയിൽ വെച്ചാൽ മതി. ഇന്നലെ വലിച്ചിഴച്ചാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും എസ് വളർമതി പറഞ്ഞു.

സമരം അടിച്ചമർത്താനുള്ള നിരവധി നീക്കങ്ങൾ നടത്തുന്നുണ്ടെന്നും നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസ്‌ എടുത്തുവെന്നും വളർമതി ആരോപിച്ചു. പാവപ്പെട്ടവനെ എന്തും ചെയ്യാമെന്ന മനോഭാവമാണ്. പൊലീസുകാർ ഇന്നലെ വലിച്ച് ഇഴച്ചാണ് കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് തന്റെ ഫോൺ വരെ ഡോക്ടർ പിടിച്ചുവെച്ചു. ഇതൊക്കെ എന്ത് തരം മര്യാദയാണെന്ന് വളർമതി ചോദിച്ചു. ഏത് രീതിയിൽ സമരം അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.

നീതി പൂർവമായ കാര്യമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കുട്ടികളുടെ ആനുപാതം കുറയ്ക്കുകയെന്നത് സർക്കാർ ചെയ്യേണ്ടതാണ്. സാമ്പത്തിക ബാധ്യതയുടെ പേരും പറഞ്ഞ് ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവിറങ്ങുന്നതുവരെ സമരം ചെയ്യുമെന്ന് എസ് വളർമതി വ്യക്തമാക്കി. ഇനി ചർച്ചയ്ക്ക് ഇല്ല, പരിഹാരമാണ് വേണ്ടത്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ പൊളിക്കാനാണ് ശ്രമമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയ സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് സർക്കാരിന്റെതെന്നും ഉദ്യോഗാർഥികൾ വിമർശിച്ചു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.