Top Banner

നെടുമ്പാശേരി കാറപകടം: പ്രതി മദ്യപിച്ച ബാറുകൾക്ക് എതിരെ കേസ്

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൂന്ന് ബാറുകൾക്കെതിരെ കേസ്. പ്രതി സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്കെതിരെയാണ് എക്സൈസിന്റെ നടപടി. കടവന്ത്ര ദയ റീജൻസി , പാലാരിവട്ടം മൺസൂൺ എമ്പറൈസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് കേസ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ് കമ്മീഷണർക്ക് ഇന്ന് റിപ്പോർട്ട് നൽകും. ബാർ ലൈസൻസ് റദ്ദാക്കുന്ന നടപടി അടക്കം ഉണ്ടായേക്കും.

അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി സുഹൈല്‍ മൂന്ന് ബാറുകളിലും കയറി മദ്യപിച്ചതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് പോയത്. സംഭവത്തില്‍ സുഹൈലിന്റെ സുഹൃത്തുക്കളായ മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്. ഇവര്‍ അപകട സമയം വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. അപകടസമയം 125 കി.മി മുകളില്‍ വേഗതയിലായിരുന്നു വഹാനമെന്ന് പ്രതി തെളിവെടുപ്പിനിടെ സമ്മതിച്ചിരുന്നു.

 

പ്രതി സുഹൈൽ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസും എക്‌സൈസും കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. പാലക്കാട്‌ സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരായിരുന്നു സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മരിച്ചത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.