Top Banner

കൊച്ചിയുടെ ആകാശത്ത് ഇനി റോപ്‌വേ; കൊച്ചിയുടെ ഭാവി പൊതുഗതാഗതത്തിൽ പുതിയൊരു ആശയം മുന്നോട്ടുവെച്ച് ഇ ശ്രീധരൻ

 

നഗരത്തിലെ തിരക്കേറിയ റോഡുകൾക്ക് മുകളിലൂടെ അർബൻ റോപ്പ് വേ സംവിധാനം പരിഗണിക്കണമെന്നാണ് കെഎംആർഎൽ മാനേജിങ് ഡയറക്ടർക്ക് അയച്ച കത്തിൽ ശ്രീധരൻ നിർദേശിച്ചത്. മണിക്കൂറിൽ 5,000–6,000 യാത്രക്കാർ വരെ.

മെട്രോ സംവിധാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് ചെലവ് മാത്രം വരുന്ന പദ്ധതി ആണിത്. ഫോർട്ട് കൊച്ചി–മട്ടാഞ്ചേരി മേഖലകളിലെ ഗതാഗതക്കുരുക്കിന് ബദൽ ആവാൻ ഈ പദ്ധതിക്ക് സാധിക്കും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പുതിയൊരു ഗതാഗത അനുഭവം ഇതിലൂടെ ഉണ്ടാവും.

മഹാരാജാസ് വരെയാണ് ഇ.ശ്രീധരൻ റോപ് വേ നിർദേശിച്ചതെങ്കിൽ സർക്കാരിന് മെട്രോ തൊപ്പുംപടി വരെ നീട്ടി അവിടെ നിന്ന് മട്ടാഞ്ചേരിക്കും ഫോർട്ട് കൊച്ചിക്കും റോപ് വേ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

വാരണാസി, ബൊളീവിയ, മെക്സിക്കോ തുടങ്ങിയിടങ്ങളിലെ റോപ്‌വേ സംവിധാനങ്ങൾ പഠിച്ച ശേഷം കൊച്ചിക്കായി തീരുമാനമെടുക്കണമെന്നും ശ്രീധരൻ നിർദേശിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദക്ഷിണ റെയില്‍വേ ആരംഭിക്കുന്ന പുതിയ റെയില്‍വേ സ്റ്റേഷനും, തൃപ്പൂണിത്തുറയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും വിമാനത്താവളത്തിലേക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) നിര്‍ദ്ദേശിച്ചിട്ടുള്ള അതിവേഗ റെയില്‍ പാതയും ശ്രീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അതിവേഗ പാതയില്‍ യാത്രയ്ക്ക് 10 മിനിറ്റ് സമയം മാത്രമേ എടുക്കൂ. ഏകദേശം 100 രൂപയായിരിക്കും യാത്രാക്കൂലി. ഈ രണ്ട് അധിക സൗകര്യങ്ങളും നിലവില്‍ വന്നാല്‍ മെട്രോ പാതയില്‍ യാത്രക്കാര്‍ ഉണ്ടാകില്ല എന്നതാണ്, ആലുവ-അങ്കമാലി മെട്രോ നീട്ടല്‍ അനാവശ്യമാണെന്ന് പറയുന്നതിനുള്ള കാരണമായി ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റിയുടെ സാമ്പത്തിക ലാഭക്ഷമതയെക്കുറിച്ചും ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചു. 60,000-ത്തിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും, വിമാനത്താവളം ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ പാത പ്രവര്‍ത്തന ലാഭം നേടിയിരുന്നില്ലെന്ന്, ഡിഎംആര്‍സിയിലെ പ്രവര്‍ത്തന അനുഭവം ചൂണ്ടിക്കാട്ടി ശ്രീധരന്‍ പറയുന്നു.

‘സിവില്‍, ട്രാക്ക് ജോലികള്‍ക്കുള്ള മുഴുവന്‍ തുകയും DMRC ആണ് വഹിച്ചിരുന്നത്; ട്രെയിനുകള്‍ (റോളിംഗ് സ്റ്റോക്ക്), സിഗ്‌നലിംഗ്-ടെലികോം (S&T), ഓവര്‍ഹെഡ് ഇലക്ട്രിഫിക്കേഷന്‍ (OHE) എന്നിവയ്ക്കുള്ള ചെലവ് മാത്രമാണ് ഓപ്പറേറ്റര്‍ വഹിച്ചത്. എന്നിട്ടും ഡിഎംആര്‍സിക്ക് പ്രവര്‍ത്തന ലാഭം നേടാനായില്ല. അതുകൊണ്ടു തന്നെ വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത നീട്ടല്‍ കെഎംആര്‍എല്ലിന് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും.’ ശ്രീധരന്‍ പറഞ്ഞു.

പകരം, കൊച്ചിയുടെ മൂന്നാമത്തെ മെട്രോ പാതയായി, ദേശീയപാത ബൈപ്പാസ് വഴി അരൂരില്‍ നിന്ന് ഇടപ്പള്ളിയിലൂടെ വരാപ്പുഴയിലേക്ക് ഉയര പാതയിലുള്ള (elevated) ഒരു മെട്രോ ഇടനാഴി നിര്‍മ്മിക്കണമെന്ന് ശ്രീധരന്‍ നിര്‍ദ്ദേശിച്ചു. ഈ കത്തിന്റെ പകര്‍പ്പ് ഇ ശ്രീധരന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.