Top Banner

ഡിഎ കുടിശ്ശിക: പിണറായിക്ക് ചോദിക്കാൻ യാതൊരു അർഹതയുമില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് യാതൊരു അർഹതയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമയാസമയങ്ങളിൽ ഡിഎ നൽകാതെ, 10 കൊല്ലം ഭരിച്ച് ഭീമമായ കുടിശ്ശിക വരുത്തിവെച്ച ശേഷമാണ് അദ്ദേഹം ഇപ്പോൾ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കുടിശ്ശിക വരുത്തിയത് ആരാണെന്ന് ജീവനക്കാർക്ക് നന്നായറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞങ്ങൾ വരുത്തിയ കുടിശ്ശികയല്ല ഇത്. മുൻ സർക്കാർ വരുത്തിവെച്ച ബാധ്യതകൾ തീർക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ബജറ്റിൽ എല്ലാ കുടിശ്ശികയും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും കാലം കുടിശ്ശികകൾ കുവിച്ചുകൂട്ടിയിട്ട് ഇപ്പോൾ പുതിയ സർക്കാരിനോട് ചോദ്യം ചോദിക്കേണ്ടതില്ല’. വി.ഡി സതീശൻ വ്യക്തമാക്കി.

മുൻ സർക്കാരിന്റെ കാലത്താണ് ജീവനക്കാരുടെ മെഡിസെപ് പദ്ധതി പൂർണ്ണമായും തകർത്തത്. ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുകയും, അവർക്ക് നൽകേണ്ട കോടിക്കണക്കിന് രൂപ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുകയും ചെയ്തു. 87,000 കോടിയുടെ അടിയന്തര കടവും, 5 ലക്ഷം കോടിയുടെ മറ്റ് ബാധ്യതകളും വരുത്തിവെച്ച മുൻ സർക്കാരിന്റെ അമരക്കാരന്, ഡിഎ കൊടുക്കുന്നില്ലേ എന്ന് ചോദിക്കാൻ എന്ത് ഔചിത്യമാണുള്ളത്? ജീവനക്കാർ ഇതിനുള്ള മറുപടി അദ്ദേഹത്തോട് തന്നെ ചോദിച്ചുകൊള്ളും.’ മുഖ്യമന്ത്രി പറഞ്ഞു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.