Top Banner

മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകള്‍ വീണയ്ക്ക് ഇഡി സമൻസ്

സിഎംആർഎൽ – എക്സാലോജിക്ക് മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു.

സിഎംആർഎല്‍ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരണ്‍ എസ് കർത്ത, ചീഫ് ജനറല്‍ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎല്‍ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ.

വീണയും കരമിണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. എസ്‌എഫ്‌ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആർഎല്‍ എതിർപ്പ് തള്ളിയാണ് കോടതി നടപടി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.