ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ കപ്പലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. കപ്പലിൽ 24 ഇന്ത്യൻ നാവികരുണ്ട്. ‘മാരിവെക്സ്’ എന്ന ഓയിൽ ടാങ്കറിലാണ് തീപിടിത്തമുണ്ടായതെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന നാവികർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനും ഇസ്രായേലും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. എന്നാൽ, തീപിടിത്തമുണ്ടായ മാരിവെക്സ് കപ്പൽ ഹോർമുസ് കടലിടുക്കിന് ഏറെ ദൂരം പുറത്തായിരുന്നു. മാത്രമല്ല, കപ്പൽ ഒമാൻ ഉൾക്കടലിന് തെക്ക് ഒമാന്റെ കിഴക്കൻ തീരക്കടലിലുമായിരുന്നു.
മറൈൻ ട്രാഫിക്കിൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ അനുസരിച്ച് മാരിവെക്സ് ഇന്ത്യയിലെ കാർവാറിൽ നിന്ന് ഒമാനിലെ ദുകം തുറമുഖത്തേക്ക് സഞ്ചരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ അറിയിച്ചു.

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്





