PSC പഠന സഹായി – ഇന്ത്യൻ ഭരണഘടന ( ഭാഗം 1)

കേരള പിഎസ്‌സി പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടന (Indian Constitution) എന്ന വിഷയത്തിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. എൽ.ഡി.സി (LDC) മുതൽ കെ.എ.എസ് (KAS) വരെയുള്ള എല്ലാ പരീക്ഷകളിലും ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമായും ഉണ്ടാകാറുണ്ട്.

​മിക്ക പിഎസ്‌സി പരീക്ഷകളിലും ജനറൽ നോളജ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്നത് ഭരണഘടനയിൽ നിന്നാണ്. പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷകളിൽ 5 മുതൽ 10 വരെ മാർക്കിനും, ഡിഗ്രി തലത്തിലുള്ള പരീക്ഷകളിൽ 10 മുതൽ 20 വരെ മാർക്കിനും ഭരണഘടനയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

അത്തരത്തിൽ ഭരണഘടനയെ അടിസ്ഥാനമാക്കി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ പരിചയപ്പെടാം.

ഭരണഘടനാ നിർമ്മാണ സഭ

ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന വേണമെന്ന നിർദ്ദേശം കൊണ്ടുവന്നത് – വേവൽ പ്ലാൻ

1946 മാർച്ച് 24ന് ഇന്ത്യയിലെത്തിയ ക്യാബിനറ്റ് മിഷൻ്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്

ഇന്ത്യക്ക് സ്വന്തമായി ഭരണഘടനയെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് – എംഎൻ റോയി

സ്വന്തമായി ഭരണഘടന എന്ന ആശയം മുന്നോട്ട് വച്ചത് – സ്വരാജ് പാർട്ടി ( സ്ഥാപകൻ – CR ദാസ്)

ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായത് – 1946 ഡിസംബർ 6

ആദ്യയോഗം -1946 ഡിസംബർ 9

താല്ക്കാലിക അധ്യക്ഷൻ: ഡോക്ടർ സച്ചിതാനന്ദ സിൻഹർ

സ്ഥിരം അധ്യക്ഷൻ – ഡോ രാജേന്ദ്രപ്രസാദ്

ഉപാധ്യക്ഷൻ – HC മുഖർജി

എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്.

ഇന്ത്യൻ ഭരണഘടനയുടെ പ്രൈം ചാർട്ടർ എന്നറിയപ്പെടുന്നത് – 1861 ലെ കൗൺസിൽ ആക്റ്റ്

1946-ഡിസംബർ 9 നാണ് ആദ്യ യോഗം ചേർന്നത്

1946 ഡിസംബർ – 23 വരെയായിരുന്നു ആദ്യ സമ്മേളനം.

1946 ഡിസംബർ 13ന് ജവഹർലാൽ നെഹ്രു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.

ലക്ഷ്യപ്രമേയം പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറി.

1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചതോടെ ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറി.

195152 ലെ ആദ്യ തിരഞ്ഞെടുപ്പ് വഴി പാർലമെൻ്റ് അധികാരത്തിൽ വരും വരെ പാർലമെൻ്റയി പ്രവർത്തിച്ചത് നിയമനിർമ്മാണ സഭയാണ്.

ജിവി മാവ്ലലങ്കറെ ആദ്യ സ്പീക്കറായി തിരഞ്ഞെടുത്തു.

ഭരണഘടനാ കരട് നിർമ്മാണ സമിതി

1947 ഓഗസ്റ്റ് 29 ന് നിലവിൽ വന്നു

ഭരണഘടനാ കരട് ( ഡ്രാഫ്റ്റിംഗ്) സമിതി ചെയർമാൻ – ഡോ: ബി ആർ അംബേദ്ക്കർ

ഭരണഘടനയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് – 1949 നവംബർ 26

ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ ഭരണഘടനയെ അംഗീകരിച്ച് ഒപ്പുവച്ചത് – 1950 ജനുവരി 24

ഭരണഘടന നിലവിൽ വന്നത് -1950 ജനുവരി 26

(തുടരും)

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *