ഇൻഡക്ഷൻ കുക്കർ വാങ്ങാൻ പലിശരഹിത വായ്പ ; കേന്ദ്രത്തിൻ്റെ നീക്കം LPG ആശ്രിത്വം കുറച്ച് കുടുംബ ലഘൂകരിച്ച് കുറക്കുമോ

പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ തുടരവേ വീടുകളിൽ പാചകവാതകത്തിന്റെ (LPG) ഉപയോഗം കുറയ്ക്കുന്നതിനായി ബദൽ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതി. എൽപിജി വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നത് കണക്കിലെടുത്തും, ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം ലക്ഷ്യമിട്ടുമാണ് ഈ നീക്കം.

ഇതിനായി പലിശരഹിത വായ്പ അനുവദിക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങാന്‍ പലിശ അനുവദിക്കാനാണ് നീക്കം. പലിശ സബ്‌സിഡിക്കായി ഈ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നാണ് വിവരം. ഇതിനൊപ്പം രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് വായ്പ പദ്ധതി നടപ്പിലാക്കാനും കേന്ദ്രം ശ്രമം തുടരുന്നുണ്ട്

പ്രധാന ബദൽ മാർഗ്ഗങ്ങൾ
സർക്കാർ നിർദ്ദേശിക്കുന്ന പ്രധാന സ്രോതസ്സുകൾ ഇവയാണ്

വൈദ്യുത പാചക സംവിധാനങ്ങൾ: ഇൻഡക്ഷൻ കുക്കറുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിക്കുക.

സോളാർ എനർജി: സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുക്കിംഗ് സ്റ്റൗവുകൾ പ്രോത്സാഹിപ്പിക്കുക.

ബയോഗ്യാസ് പ്ലാന്റുകൾ: വീടുകളിലെ ജൈവമാലിന്യങ്ങളിൽ നിന്ന് പാചകവാതകം ഉൽപ്പാദിപ്പിക്കുന്നത് വഴി എൽപിജി ഉപഭോഗം ഗണ്യമായി കുറയ്ക്കാം.

നേട്ടങ്ങൾ

എൽപിജി ഇതര സ്രോതസ്സുകളിലേക്ക് മാറുന്നതിലൂടെ താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

  • സാമ്പത്തിക ലാഭം: മാസാവസാനം സിലിണ്ടറുകൾക്കായി ചെലവാകുന്ന തുക വലിയ തോതിൽ ലാഭിക്കാം.
  • പരിസ്ഥിതി സൗഹൃദം: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രകൃതിദത്ത ഇന്ധനങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കും.
  • ഊർജ്ജ സ്വയംപര്യാപ്തത: സ്വന്തം വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജം ഉപയോഗിക്കുന്നത് വഴി വിതരണ ശൃംഖലകളിലെ തടസ്സങ്ങളിൽ നിന്ന് മുക്തി നേടാം.

സർക്കാർ സഹായം

ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും സൗരോർജ്ജ പദ്ധതികൾക്കും നിലവിലുള്ള സബ്‌സിഡികൾ കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പൊതുജനങ്ങളിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.കേവലം എൽപിജിയെ മാത്രം ആശ്രയിക്കുന്ന രീതി മാറി, ലഭ്യമായ മറ്റ് ഊർജ്ജ സ്രോതസ്സുകൾ കൂടി പ്രയോജനപ്പെടുത്തുന്നത് കുടുംബ ബജറ്റുകൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *